എരിവും പുളിയും

ബാല്യമെന്നില്‍ നിറച്ചു
മിഠായികളും കയ്പുനേരും
കുറെ ചൂരല്‍ ഭീതികളും
അവയില്‍ നിന്ന് മുക്തിയോ?

ഇനിയും എനിക്കത് അവിശ്വസനീയം
ലോകം ഇന്നന്നെ ഇറുക്കുന്നു
എന്നില്‍ മരവിപ്പുണരുന്നു
ഞാന്‍ ക്ഷയിക്കുന്നു
ഞാന്‍ നശിക്കുന്നു

ഇന്ന് ഞാന്‍ തിരിയുന്നു
നഷ്ട ബാല്യം
എന്നില്‍ അവശേഷിപ്പിചോരെന്‍
ജീവിതപാതതന്‍ എരിവും പുളിയും

Comments

Post a Comment

Popular Posts